തൂഫാൻ
ഓപ്പറേഷൻ തൂഫാൻ
ലഹരിക്കെതിരെ ജനകീയ പ്രതിരോധം
ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട് കേരളത്തിൽ ലഹരി ഉപയോഗവും ലഹരി വസ്തുക്കളുടെ വിൽപ്പനയും വിതരണവും തടയുന്നതിനും ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനുമായി നടപ്പിലാക്കുന്ന ലഹരിവിരുദ്ധ ജനകീയ ക്യാമ്പയിനാണ്.
നിയമപാലന നടപടികൾ ശക്തമാക്കുന്നതിനൊപ്പം സമൂഹത്തിന്റെ സജീവമായ പങ്കാളിത്തം ഉറപ്പാക്കുക, യുവതലമുറയെ ലഹരിയുടെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുക, ലഹരി ഉപയോഗം തടയുന്നതിനുള്ള ബോധവൽക്കരണം ശക്തമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
ഓപ്പറേഷൻ തൂഫാൻ 2.0 – തൂഫാൻ തദ്ദേശം എന്ന രണ്ടാം ഘട്ടത്തിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വാർഡ് തല ജനകീയ സംവിധാനങ്ങളുടെയും പങ്കാളിത്തം കൂടുതൽ ശക്തമാക്കുകയാണ് ലക്ഷ്യമിടുന്നത്.
ലഹരി സംബന്ധമായ വിവരങ്ങൾ പൊതുജനങ്ങൾക്ക് രഹസ്യമായി ബന്ധപ്പെട്ട അധികാരികളെ അറിയിക്കാനും സമൂഹത്തിൻ്റെ കൂട്ടായ ഇടപെടലിലൂടെ സുരക്ഷിതവും ലഹരിമുക്തവുമായ ഒരു നാട് സൃഷ്ടിക്കാനും ഈ ക്യാമ്പയിൻ ആഹ്വാനം ചെയ്യുന്നു.
ലഹരി വ്യാപനം തടയുക
ലഹരി വസ്തുക്കളുടെ ഉപയോഗം, വിൽപ്പന, വിതരണം എന്നിവ തടയുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക.
യുവതലമുറയെ സംരക്ഷിക്കുക
വിദ്യാർത്ഥികളെയും യുവജനങ്ങളെയും ലഹരിയുടെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള ബോധവൽക്കരണം ശക്തമാക്കുക.
ജനപങ്കാളിത്തം ഉറപ്പാക്കുക
ലഹരിക്കെതിരായ പ്രവർത്തനങ്ങളിൽ ഓരോ പൗരൻ്റെയും സജീവമായ പങ്കാളിത്തം ഉറപ്പാക്കുക.
ലഹരി വിരുദ്ധ ഹെൽപ്ലൈൻ
ലഹരി വിൽപ്പന, വിതരണം, ഉപയോഗം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ രഹസ്യമായി അറിയിക്കാം
ഓപ്പറേഷൻ തൂഫാൻ ഫോട്ടോ ഗാലറി
കൊടകര ബ്ലോക്ക് പഞ്ചായത്തിലെ ഓപ്പറേഷൻ തൂഫാൻ പ്രവർത്തനങ്ങളുടെ ദൃശ്യങ്ങൾ



ലഹരി വിരുദ്ധ പ്രതിജ്ഞ
"ലഹരിയുടെ ഉപയോഗത്തിനെതിരെ ജാഗ്രത പാലിക്കുകയും, എൻ്റെ കുടുംബത്തെയും സുഹൃത്തുക്കളെയും സമൂഹത്തെയും ലഹരിയുടെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി എൻ്റെ കഴിവിൻ്റെ പരമാവധി പ്രവർത്തിക്കുകയും ചെയ്യും."
ഓപ്പറേഷൻ തൂഫാൻ പോസ്റ്റർ
ലഹരിക്കെതിരായ ജനകീയ ക്യാമ്പയിൻ

നമുക്കൊരുമിച്ച് ലഹരിയെ തോൽപ്പിക്കാം
ലഹരിക്കെതിരെ ഓരോ കുടുംബവും, ഓരോ വിദ്യാലയവും, ഓരോ വാർഡും, ഓരോ പൗരനും ജാഗ്രത പുലർത്തുക.
ഞാൻ എൻ്റെ നാടിൻ്റെ കാവലാൾ