ഒറ്റനോട്ടത്തിൽ
കൊടകര ബ്ലോക്ക് പഞ്ചായത്ത്
തൃശ്ശൂർ ജില്ലയിൽ മുകുന്ദപുരം, ചാലക്കുടി താലൂക്കുകളിലായാണ് 297.80 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കൊടകര ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കൊടകര ബ്ളോക്ക് പഞ്ചായത്തിൽ അളഗപ്പനഗർ, കൊടകര, മറ്റത്തൂർ, നെന്മണിക്കര, പുതുക്കാട്, തൃക്കൂർ, വരന്തരപ്പിള്ളി എന്നീ ഗ്രാമപഞ്ചായത്തുകളാണ് ഉൾപ്പെടുന്നത്.
സമുദ്രനിരപ്പിൽ നിന്നും 10 മുതൽ 35 മീറ്റർ വരെ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ആദ്യകാലത്ത് കൊടകര, മറ്റത്തൂർ, വരന്തരപ്പിള്ളി, അളഗപ്പനഗർ, തൃക്കൂർ, പുതുക്കാട് എന്നീ 6 പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു കൊടകര ബ്ളോക്ക്. പിന്നീട് 1977-ൽ തൃക്കൂർ പഞ്ചായത്ത് വിഭജിച്ച് നെന്മണിക്കര പഞ്ചായത്ത് കൂടി രൂപികരിച്ചതോടെ ബ്ളോക്കിലെ പഞ്ചായത്തുകളുടെ എണ്ണം 7 ആയി വർദ്ധിച്ചു.
| വിവരം | വിശദാംശം |
|---|---|
| ജില്ല | തൃശ്ശൂർ |
| താലൂക്ക് | മുകുന്ദപുരം, ചാലക്കുടി |
| വിസ്തീർണ്ണം | 297.8 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 196,268 |
| പുരുഷന്മാർ | 95,485 |
| സ്ത്രീകൾ | 100,783 |
| ജനസാന്ദ്രത | 659 |
| സ്ത്രീ : പുരുഷ അനുപാതം | 1055 |
| സാക്ഷരത | 88.95% |