ഒറ്റനോട്ടത്തിൽ

കൊടകര ബ്ലോക്ക് പഞ്ചായത്ത്

തൃശ്ശൂർ ജില്ല • മുകുന്ദപുരം താലൂക്ക്

പൊതുവിവരങ്ങളും ചരിത്രവും

തൃശ്ശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിലാണ് 297.80 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കൊടകര ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും 10 മുതൽ 35 മീറ്റർ വരെ ഉയരത്തിലാണ് ഈ പ്രദേശം ഉള്ളത്.

ആദ്യകാലത്ത് 6 പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു കൊടകര ബ്ളോക്ക്. പിന്നീട് 1977-ൽ തൃക്കൂർ പഞ്ചായത്ത് വിഭജിച്ച് നെന്മണിക്കര പഞ്ചായത്ത് കൂടി രൂപികരിച്ചതോടെ ബ്ളോക്കിലെ പഞ്ചായത്തുകളുടെ എണ്ണം 7 ആയി വർദ്ധിച്ചു.

അതിരുകൾ

കിഴക്ക്പശ്ചിമഘട്ട മലനിരകൾ
പടിഞ്ഞാറ്ചേർപ്പ്, ഇരിങ്ങാലക്കുട ബ്ളോക്കുകൾ
വടക്ക്തൃശ്ശൂർ കോർപ്പറേഷനും ചേർപ്പ് ബ്ളോക്കും
തെക്ക്ചാലക്കുടി നഗരസഭയും ചാലക്കുടി ബ്ളോക്കും

സ്ഥിതിവിവരക്കണക്കുകൾ

ജില്ല / താലൂക്ക്തൃശ്ശൂർ / മുകുന്ദപുരം
വിസ്തീർണ്ണം297.8 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ196,268
പുരുഷന്മാർ / സ്ത്രീകൾ95,485 / 100,783
ജനസാന്ദ്രത / സ്ത്രീ-പുരുഷ അനുപാതം659 / 1055
സാക്ഷരത88.95%

ബന്ധപ്പെടേണ്ട വിലാസം

കൊടകര ബ്ലോക്ക് പഞ്ചായത്ത്

പുതുക്കാട് - 680301

📞 ഫോൺ: 0480 2751462   •   ✉️ ഇമെയിൽ: kodakarablock@gmail.com